
തിരുവനന്തപുരം നഗരസഭയുടെയും ഫെഡറേഷൻ ഓഫ് റെസിഡന്റ്സ് അസോസിയേഷൻ തിരുവനന്തപുരം (ഫ്രാറ്റ്) ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നഗരവികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യുന്ന വേദി റെസിഡന്റ്സ് പാർലമെന്റ് മേയർ അഡ്വ വി വി രാജേഷ് ഉത്ഘാടനം ചെയ്തു. ഫ്രാറ്റ് പ്രസിഡന്റ് അഡ്വ പുഞ്ചകരി ജി രവീന്ദ്രൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് രക്ഷധികാരി അഡ്വ എം എസ് വേണുഗോപാൽ സ്വാഗതം ആശംസിച്ചു. സെക്രട്ടറി എൻ ശാന്തകുമാർ വിഷയാവതരണം നടത്തി. ട്രഷറർ വേണു ഹരിദാസ് കൃതജ്ഞത പ്രകാശിപ്പിച്ചു. രക്ഷധികാരികളായ പട്ടം ശശിധരൻ നായർ, കാലടി ശശികുമാർ എന്നിവർ പ്രസംഗിച്ചു.
തെരുവ്നായ ശല്യം, കുടിവെള്ള ക്ഷാമം, റോഡ് കൈയ്യേറിയുള്ള അനധികൃത കച്ചവടം, പാർക്കിങ് ദൗർലഭ്യം, ഡിസ്പെൻസറികളിലെ മരുന്ന് ക്ഷാമം, വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള പ്രതിരോധ നടപടികൾ, മുതിർന്ന പൗരന്മാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ തുടങ്ങി നഗരസഭയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് വിവിധ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ഉന്നയിച്ച വിഷയങ്ങൾ മേയറുമായി ചർച്ച ചെയ്തു. അവ എഴുതി നൽകി. പ്രശ്നങ്ങൾക്ക് കഴിയും വിധത്തിൽ നഗരസഭ പരിഹാരം കാണാൻ ശ്രമിക്കുമെന്നും, പ്രാവർത്തിക നിർദ്ദേശങ്ങളിൽ കാര്യക്ഷമമായ ഇടപെടലുകളും നടപടികളും ഉണ്ടാവുമെന്നും മേയർ ഉറപ്പ് നൽകി. ഫ്രാറ്റിന്റെ ഭാരവാഹികൾ ചേർന്ന് മേയർക്ക് ഉപഹാരം സമർപ്പിച്ചു.