
അമരവിള മേഖലാ കമ്മിറ്റി റമദാൻ റിലീഫ് സംഘടിപ്പിച്ചു
നെയ്യാറ്റിൻകര : മുസ്ലീം ലീഗ് അമരവിള മേഖലാ കമ്മിറ്റി സംഘടിപ്പിച്ച റമദാൻ റിലീഫ് വാർഡ് പ്രസിഡന്റ് തൗഫീഖ്ന്റെ അധ്യക്ഷതയിൽ ചേർന്നു. മുസ്ലീം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ബീമാപ്പള്ളി റഷീദ് ഉത്ഘാടനം നിർവഹിച്ചു. മേഖലാ പ്രസിഡന്റ് മുഹമ്മദ് ജസീം സ്വാഗതം പറഞ്ഞു.യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കരമന ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ബുഷ്‌റ ഹാരിസ്, ജില്ലാ സെക്രട്ടറി നിസ്മി അർഷാദ്, യൂത്ത് ലീഗ് ജില്ലാ കൗൺസിൽ അംഗം അർഷാദ് അമരവിള എന്നിവർ ആശംസകൾ അറിയിച്ചു. പ്രസ്തുത യോഗത്തിൽ ഷാജഹാൻ,
അബ്ദുൽ സലാം, അൻവർ, റഫീഖ് പൊഴിയൂർ, മാഹീൻ, ഹസൻ കുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു. മേഖല ജനറൽ സെക്രട്ടറി നിസാർ നന്ദി അറിയിച്ചു.