
________________________
നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു കേരളത്തിൽ ഏപ്രിൽ 9 ന് വോട്ടെടുപ്പ്
________________________
* എ. അബൂബക്കർ *
------------------------
കേരളം അടക്കം 4 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 9 വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രില്‍ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രില്‍ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 23 ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പും ഏപ്രില്‍ 29 ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പും നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രഖ്യാപിച്ചു. എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ മെയ് 4 നായിരിക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാല്‍ ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി കമ്മീഷൻ വ്യക്തമാക്കി. സംസ്ഥാനത്ത് എസ് ഐ ആറിനുശേഷം മാർച്ച് 13 വരെയുള്ള കണക്ക് പ്രകാരം 2.70 കോടി വോട്ടര്‍മാരായുള്ളത്. ഇനിയും വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാൻ സമയം അവസരമുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇനി വാശിയേറിയ പോരാട്ടത്തിനാകും സാക്ഷ്യം വഹിക്കുക.
*കേരളം ബൂത്തിലെത്തുമ്പോള്‍ അറിയേണ്ടതെല്ലാം*
ആകെ വോട്ടർമാർ 2,71,11,856 (മാർച്ച് 13 വരെ)
സ്ത്രീ വോട്ടർമാർ 1.38 കോടിയിലധികം
പുരുഷ വോട്ടർമാർ 1.32 കോടിയിലധികം
ഭിന്നലിംഗ വോട്ടർമാർ 227
18-19 വയസ്സിന് ഇടയിലുളളവർ 4,24,518
ആകെ പോളിങ് ബൂത്തുകള്‍ 30,471
കൂടിയ പോളിങ് ബൂത്തുകള്‍ 5034
വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ 41
*ഇനിയും വോട്ട് ചേർക്കാം*
നാമനിർദേശ പത്രിക നല്‍കാനുളള ദിവസം വരെ വോട്ട് ചേർക്കാം
18 വയസ്സ് പൂർത്തിയായവർക്ക് അവസരം
എസ് ഐ ആറില്‍ പേര് ചേർക്കാൻ കഴിയാത്തവർക്കും അവസരം
കേരളത്തില്‍ 2.70 കോടി വോട്ടർമാരാണുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷർ വ്യക്തമാക്കി. 4.24 ലക്ഷം പുതിയ വോട്ടർമാരാണ്. കേരളത്തില്‍ 100 വയസിന് മുകളില്‍ 1571 വോട്ടർമാരാണുള്ളത്. 30471 പോളിംഗ് സ്റ്റേഷനുകളാണ് കേരളത്തിലുണ്ടാകുക. വലിയ ജനാധിപത്യ ഉത്സവാണ് തെരഞ്ഞെടുപ്പെന്നും അതില്‍ എല്ലാവരും പങ്കാളിയാകണമെന്നും ധ്യാനേഷ് കുമാർ ആവശ്യപ്പെട്ടു. സുതാര്യവും, സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുമെന്നും കമ്മീഷൻ വ്യക്തമാക്കി