+91 9895 915 569
Email

കടകംപള്ളി ഇന്ന് പത്രിക നൽകും .

21.3.2026


കഴക്കൂട്ടം നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ ഇന്ന് (22/03/2026) നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ തിരുവനന്തപുരം കലക്ട്രേറ്റിൽ വരണാധികാരിക്ക് മുന്നിലാണ് പത്രിക സമർപ്പിക്കുക. നാമനിർദേശ സമർപ്പണത്തിന് മുന്നോടിയായി സ്മൃതിമണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തും. 08.30 സഖാവ് ജവഹർ സ്മൃതി മണ്ഡപം കരിക്കകം, തുടർന്ന് കരിക്കകത്തെ ചട്ടമ്പി സ്വാമി മണ്ഡപത്തിലും പുഷ്പാർചന. 09.00 സഖാവ് തോപ്പിൽ ധർമ്മരാജൻ സ്മൃതി മണ്ഡപം ആറ്റിപ്ര, 09.15 സഖാവ് ആറ്റിപ്ര സദാനന്ദൻ സ്മൃതി മണ്ഡപം, 09.30 സഖാവ് കാട്ടായിക്കോണം വി ശ്രീധർ സ്മൃതി മണ്ഡപം, 09.45 സഖാവ് കാട്ടായിക്കോണം അരവിന്ദൻ സ്മൃതി മണ്ഡപം, 10.00 സഖാവ് കാട്ടായിക്കോണം സദാനന്ദൻ സ്മൃതി മണ്ഡപം, എന്നിവിടങ്ങളിലും, തുടർന്ന് 10.30ന് ചെമ്പഴന്തി ഗുരുകുലത്തിലും, 10.45ന് അയ്യങ്കാളി സ്മൃതി മണ്ഡപത്തിലും, 11.00ന് കണ്ണമ്മൂല ചട്ടമ്പിസ്വാമി സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തിയ ശേഷമായിരിക്കും കലക്ട്രേറ്റിലേക്ക് എത്തുക. കുടപ്പനക്കുന്ന് ജംഗ്ഷനിൽ നിന്ന് പ്രവർത്തകർക്കൊപ്പം പ്രകടനമായായിരിക്കും പത്രികാ സമർപ്പണത്തിനായി എത്തുക.

LATEST NEWS

പ്രേം നസീർ ബഹ്റൈൻ പുരസ്ക്കാരങ്ങൾ 23ന് വിതരണം ചെയ്യും
പ്രേം നസീർ മഹാ പ്രതിഭ - ദോഹ ചാപ്റ്റർ അവാർഡുകൾ വിതരണം ചെയ്തു
യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം
15കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും
© 2026 Seemedia News | privacy policy