+91 9895 915 569
Email

8 മണിക്കൂർ ആകാശത്ത് - ഒടുവിൽ യു ടേൺ - എയർ ഇന്ത്യയ്ക്ക് വൻ വീഴ്ച

21.3.2026


ഡൽഹിയിൽ നിന്ന് വാൻകൂവറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ185 (AI185) വിമാനം, നിശ്ചിത റൂട്ടിൽ പറക്കാൻ അനുമതിയില്ലാത്ത വിമാനം ഉപയോഗിച്ചതിനെത്തുടർന്ന് എട്ട് മണിക്കൂർ യാത്രയ്ക്ക് ശേഷം ഇന്ത്യയിലേക്ക് തിരികെ പറക്കേണ്ടി വന്നു . വ്യാഴാഴ്ച രാവിലെ 11.34-ഓടെ ഡൽഹിയിൽ നിന്ന് യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്ത വിമാനം ചൈനീസ് വ്യോമാതിർത്തിയിൽ എത്തിയപ്പോഴാണ് അധികൃതർക്ക് പിഴവ് ബോധ്യപ്പെട്ടത്. ഹിമാലയൻ മേഖലകൾ ഉൾപ്പെടുന്ന വാൻകൂവർ റൂട്ടിൽ ഉയർന്ന പ്രദേശങ്ങളിലൂടെ പറക്കാൻ ആവശ്യമായ പ്രത്യേക അടിയന്തര ഓക്സിജൻ സംവിധാനങ്ങളുള്ള ബോയിംഗ് 777-300 ഇ ആർ (Boeing 777-300 ER) വിമാനങ്ങൾക്കാണ് അനുമതിയുള്ളത്. എന്നാൽ എയർ ഇന്ത്യ ഈ സർവീസിനായി നിയോഗിച്ചത് ഇത്തരം സജ്ജീകരണങ്ങളില്ലാത്ത ബോയിംഗ് 777-200 എൽആർ (Boeing 777-200 LR) വിമാനമായിരുന്നു.തെറ്റായ വിമാനമാണ് അയച്ചതെന്ന് തിരിച്ചറിഞ്ഞ ഉടൻ തന്നെ പൈലറ്റിനോട് വിമാനം തിരികെ കൊണ്ടുവരാൻ അധികൃതർ നിർദ്ദേശം നൽകുകയായിരുന്നു. ഇതോടെ ആകാശമധ്യേ വെച്ച് യു-ടേൺ എടുത്ത വിമാനം എട്ട് മണിക്കൂറോളം നീണ്ട പറക്കലിന് ശേഷം തിരികെ ഡൽഹിയിൽ തന്നെ ലാൻഡ് ചെയ്തു. ഈ വീഴ്ച മൂലം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരെ നിലവിൽ ഹോട്ടലുകളിലേക്ക് മാറ്റിയതായും, ശരിയായ വിമാനം ഉപയോഗിച്ച് യാത്ര പുനരാരംഭിക്കുമെന്നും എയർലൈൻ വക്താവ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

LATEST NEWS

പ്രേം നസീർ ബഹ്റൈൻ പുരസ്ക്കാരങ്ങൾ 23ന് വിതരണം ചെയ്യും
പ്രേം നസീർ മഹാ പ്രതിഭ - ദോഹ ചാപ്റ്റർ അവാർഡുകൾ വിതരണം ചെയ്തു
യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം
15കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും
© 2026 Seemedia News | privacy policy