
യു.ഡി.എഫ് ബാലരാമപുരം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ
ബാലരാമപുരം: വിഴിഞ്ഞം തുറമുഖ ശിൽപ്പി ഉമ്മൻ ചാണ്ടിയാണെന്ന് അറിയാവുന്ന കോവളത്തെ ജനത എം.വിൻസെൻറിനെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്ന് മുൻ എം.എൽ എ കെ.മോഹൻകുമാർ പറഞ്ഞു. യു.ഡി എഫ് സ്ഥാനാർത്ഥി എം.വിൻസെൻ്റിൻ്റെ ബാലരാമപുരം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിനൊപ്പം ഓരോ സാധാരണക്കാരനുമൊപ്പം ചേർന്ന് നിൽക്കുന്നതു തന്നെയാണ് എം.വിൻസെൻറിനെ വ്യത്യസ്ഥനാക്കുന്നതെന്നും അദേഹം പറഞ്ഞു. യു.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി ചെയർമാൻ എ.എം.സുധീർ അധ്യക്ഷനായി. വികസന പ്രവർത്തനങ്ങളിൽ ഏതൊരു മണ്ഡലത്തിലും നടക്കാവുന്നതിലധികം കോവളത്ത് നടത്താൻ തനിക്ക് സാധിച്ചെന്ന് സ്ഥാനാർത്ഥി എം.വിൻസെൻ്റ് പറഞ്ഞു.
കെ.പി.സി.സി അംഗം വിൻസെൻ്റ് ഡി പോൾ, യു.ഡി.എഫ് കോവളം ചെയർമാൻ കോളിയൂർ ദിവാകരൻ നായർ, ഡി.സി.സി ജന:സെക്രട്ടറിമാരായ വെങ്ങാനൂർ ശ്രീകുമാർ ,ആഗ്നസ് റാണി, മുസ്ലീം ലീഗ് ജിലാ സെക്രട്ടറി ഹുമയൂൺ കബീർ, കാഞ്ഞിരംകുളം ബ്ലോക്ക്b കോൺഗ്രസ് പ്രസിഡൻ്റ് കരിംകുളം ജയകുമാർ, ജില്ല പഞ്ചായത്തംഗം അഞ്ചിത വിനോദ് , മണ്ഡലം പ്രസിഡൻറുമാരായ എ.അർഷാദ്, നദീഷ് നളിനൻ, കേരളാ കോൺഗ്രസ് ജേക്കബ് നേതാവ് ഷാജി, സി.എം.പി നേതാവ് എം.നിസ്താർ ,ആർ.എസ്.പി നേതാവ് അന്തിയൂർ ശിവൻകുട്ടി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഫ്സൽ ബാലരാമപുരം , ഡി.സി.സി. അംഗം വി.ആർ.ഷിബു, ബ്ലോക്ക് വൈസ് പ്രസിഡൻറുമാരായ ഡി.വിനു, സതീഷ് കുമാർ, നെല്ലിവിള സുരേന്ദ്രൻ
ഷൗക്കത്താലി, യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻ്റ് സുൽഫി ബാലരാമപുരം, പഞ്ചായത്ത് സ്റ്റാറ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആർ.ശാന്തി തുടങ്ങിയവർ സംസാരിച്ചു..