
ബാലരാമപുരം കനിവ് കമ്മ്യൂണിറ്റി സെന്റർ ബാലരാമപുരം ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിൽ സംഘടിപ്പിച്ച ഈദ് ആഘോഷവും ഈദ് സൗഹൃദ സംഗമവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ഷീല ഉദ്ഘാടനം ചെയ്തു .ജെ എം . സുബൈർ അധ്യക്ഷനായി കമ്മ്യൂണിറ്റി സെന്റർ ജനറൽ കൺവീനർ തേജസ് നസീർ സ്വാഗതമാശംസിച്ച യോഗത്തിൽ ഭാരവാഹികളായ ഹാഫിളു റഹുമാൻ,എം ഹാജ അബ്ദുൽ റഷീദ്, പഞ്ചായത്ത് അസി: സെക്രട്ടറി നൗഷാദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശാന്തി, നീതു സനൽ, കനിവ് മെമ്പർ ബാരി ഫകീർ ഖാൻ എന്നിവർ പ്രസംഗിച്ചു.ബഡ്സ് സ്കൂൾ പ്രഥമാധ്യാപിക പ്രമീള നന്ദി രേഖപ്പെടുത്തി.