+91 9895 915 569
Email

കോവളം യു.ഡി.എഫ് കേന്ദ്ര ഓഫീസും പ്രചരണ വാഹനവും തകർത്ത നിലയിൽ .

5 4.2026


യുഡിഎഫ് കോവളം നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.എം.വൻസെന്റിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും,ബോർഡുകളും,പര്യടന വാഹനവും,ലൈറ്റുകളും,കമ്പ്യൂട്ടർ,പ്രിൻറർ എന്നിവ യും തകർത്ത നിലയിൽ. ഇന്നു രാവിലെ ഏഴു മണിയോടെയാണ് സംഭവം അറിയുന്നത് .ഇന്നലെ രാത്രി 12 മണി വരെ ഇലക്ഷൻ കമ്മറ്റി ഓഫീസിൽ പ്രവർത്തകരും നേതാക്കളും ജില്ലാ പഞ്ചായത്ത് അംഗങ്ങളും ഉണ്ടായിരുന്നു. അതിനുശേഷം ഇവർ മടങ്ങിയ ശേഷമാണ് അക്രമണം . കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ സെക്യൂരിറ്റി ഉണ്ടായിരുന്നു .ഇദ്ദേഹം ടോയ്‌ലറ്റിൽ പോയ സമയത്താണ് ഓഫീസ് അടിച്ചുതകർത്തത്. പ്രചരണ വാഹനം ബോർഡുകൾ കമ്പ്യൂട്ടർ മറ്റ് പ്രചരണ സാമഗ്രികൾ എന്നിവയും നശിപ്പിക്കപ്പെട്ടു ഏകദേശം രണ്ടര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കെപിസിസി അംഗം വിൻസന്റ്.ഡി . പോൾ പറഞ്ഞു സംഭവത്തെ തുടർന്ന് ബാലരാമപുരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

LATEST NEWS

പ്രേം നസീർ ബഹ്റൈൻ പുരസ്ക്കാരങ്ങൾ 23ന് വിതരണം ചെയ്യും
പ്രേം നസീർ മഹാ പ്രതിഭ - ദോഹ ചാപ്റ്റർ അവാർഡുകൾ വിതരണം ചെയ്തു
യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം
15കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും
© 2026 Seemedia News | privacy policy