+91 9895 915 569
Email

പാണക്കാട് തങ്ങൾക്ക് സ്മാരകം നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ

2.. 8. 2026


പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾക്ക് സർക്കാർ സ്മാരകം നിർമിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രി നിർണായക പ്രഖ്യാപനം നടത്തിയത്. മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ച് ഭാവി തലമുറയ്ക്ക് പഠിക്കാനും ഗവേഷണം നടത്താനും അനുയോജ്യമായ ഒരു ഇടം ഒരുക്കണമെന്ന് വേദിയിൽ വെച്ച് മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ പി. കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിരുന്നു. ഈ നിർദേശത്തെ തുടർന്നാണ് സ്മാരകം നിർമിക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകിയത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ 17-ാം ഓർമ ദിനമായ ഇന്ന് പി. കെ. കുഞ്ഞാലിക്കുട്ടി പങ്കുവെച്ച വികാരഭരിതമായ ഫേസ്ബുക്ക് കുറിപ്പും ശ്രദ്ധേയമായി. ഈജിപ്തിലെ അൽ അസ്ഹർ സർവകലാശാലയിലെ പഠനം കഴിഞ്ഞ് തങ്ങൾ നാട്ടിലെത്തിയത് മുതൽ ആരംഭിച്ച അപൂർവ്വ ബന്ധമാണ് 17 വർഷങ്ങൾക്ക് മുൻപ് നിലച്ചുപോയതെന്ന് അദ്ദേഹം കുറിച്ചു. ഒരേ സമയം തങ്ങൾക്ക് വഴികാട്ടിയും ജ്യേഷ്ഠ സഹോദരനുമായിരുന്നു ശിഹാബ് തങ്ങളെന്ന് കുഞ്ഞാലിക്കുട്ടി ഓർമിച്ചു. "പ്രതിസന്ധി ഘട്ടങ്ങളിലും പ്രകോപനങ്ങളിലും പതറാത്ത അദ്ദേഹത്തിന്റെ നിലപാടുകൾ നാം പലതവണ നേരിട്ടനുഭവിച്ചതാണ്. എന്ത് വിലകൊടുത്താലും സമാധാനവും സൗഹാർദ്ദവും തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന അദ്ദേഹത്തിന്റെ പതിഞ്ഞതും ദൃഢമുള്ളതുമായ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്." — പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു ബാബറി മസ്ജിദ് തകർക്കപ്പെട്ട ദാരുണമായ വേളയിലടക്കം സംസ്ഥാനത്ത് സമാധാനവും സാമുദായിക സൗഹാർദ്ദവും നിലനിർത്താൻ ശിഹാബ് തങ്ങൾ സ്വീകരിച്ച ദീർഘവീക്ഷണമുള്ള തീരുമാനങ്ങളെ കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. ബാബറി മസ്ജിദ് വിഷയത്തിൽ തങ്ങൾ എടുത്ത തീരുമാനങ്ങളും നിലപാടുകളും പിന്നീട് ചരിത്രത്തെത്തന്നെ നിർണയിക്കുന്നതാണ് രാജ്യം കണ്ടത്. കാലം ശരിവെച്ച ആ പൊന്നിൻ തിളക്കമുള്ള തീരുമാനങ്ങളുടെ ആദ്യ കേൾവിക്കാരനാകാനും അത് നടപ്പിലാക്കാൻ ഏൽപ്പിക്കപ്പെട്ടവനാകാനും സാധിച്ചത് ജീവിതത്തിലെ മഹത്തായ സൗഭാഗ്യമായിരുന്നു. തങ്ങളില്ലാത്ത കാലത്തിന് ദൈർഘ്യമേറുമ്പോഴും ഓർമകൾക്ക് കനം കൂടി വരികയാണെന്നും, ആ വലിയ മനുഷ്യൻ പകർന്നുനൽകിയ പാഠങ്ങളും സ്നേഹവുമാണ് മുന്നോട്ട് നടക്കാൻ തനിക്ക് കരുത്തു നൽകുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

LATEST NEWS

പ്രേം നസീർ ബഹ്റൈൻ പുരസ്ക്കാരങ്ങൾ 23ന് വിതരണം ചെയ്യും
പ്രേം നസീർ മഹാ പ്രതിഭ - ദോഹ ചാപ്റ്റർ അവാർഡുകൾ വിതരണം ചെയ്തു
യൂത്ത് ലീഗ് കോവളം മണ്ഡലം സമ്മേളനം
15കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും
© 2026 Seemedia News | privacy policy