
ബാലരാമപുരം ഹൗസിംഗ് ബോർഡ് റസിഡന്റ്സ് - അലോട്ടീസ് അസോസിയേഷൻ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം അഡ്വ.എം. വിൻസന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രസന്നകുമാരി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. അസോസിയേഷൻ വൈസ് പ്രസിഡന്റ് എ സജാദ് അദ്ധ്യക്ഷനായ ചടങ്ങിൽ സെകട്ടറി ശോഭ ജാസ്മിൻ സ്വാഗതമാശംസിച്ചു. ട്രഷറർ ശ്രീലത നന്ദിയും രേഖപ്പെടുത്തി. കുട്ടികളുടെ ദേശഭക്തിഗാനാലാപനവും, മധുര പലഹാര വിതരണവും നടന്നു.