
വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാനത്തെ ആദ്യ കണ്ടൈനർ സ്റ്റേഷൻ തറക്കല്ലിടൽ നാളെ ബാലരാമപുരത്ത് . ബാല വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വളർച്ചയ്ക്കൊപ്പം കുതിക്കാൻ സംസ്ഥാനത്തെ ആദ്യത്തെ കണ്ടെയ്നർ ഫ്ലൈറ്റ് സ്റ്റേഷൻ തലസ്ഥാനത്തെ ബാലരാമപുരത്ത് യാഥാർത്ഥ്യമാകുന്നു. സംസ്ഥാന സർക്കാർ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി പൊതുമേഖലാ സ്ഥാപനമായ കേരള ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് ആണ് സി എഫ് എസ് നിർമ്മിക്കുന്നത് അന്താരാഷ്ട്ര തുറമുഖത്തെ സംരക്ഷിക്കുന്ന ആദ്യത്തെ സി എഫ് എസ് എന്ന നിലയിൽ ഇത് ഭാവിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖല ലോജിസ്റ്റിക് ഹബ്ബ് ആയി വികസിക്കും :തുറമുഖം വഴിയുള്ള ചരക്കുനീക്കം സുഗമമാക്കാനും കസ്റ്റംസ് ക്ലിയറൻസ് ഉൾപ്പെടെയുള്ള സേവനങ്ങൾ വേഗത്തിൽ ആക്കാനും പുതുതായി നിർമ്മിക്കുന്ന കണ്ടെയ്നർ സ്റ്റേഷൻ സഹായകരമാകും. 25 കോടി രൂപയുടെ മൊത്തം നിക്ഷേപത്തിൽ നാല് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം നാളെ ബുധനാഴ്ച വൈകിട്ട് നാലിന് വ്യവസായ ഐടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ബാലരാമപുരം ട്രാവൻകൂർ സ്പിന്നിങ് മിൽ വളപ്പിൽ തറക്കല്ലിടും . കോവളം എംഎൽഎ എം വിൻസന്റ് അധ്യക്ഷൻ ആകുന്ന ചടങ്ങിൽ വിവിധ വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കും.